രണ്ടുവർഷങ്ങളിലും മതിയായ ഹാജർ ഉള്ളവർക്കേ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കയുള്ളൂ.
ക്ലാസ്സ് സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും.
അകാരണമായി വൈകി വരുന്നവരുടെ പകുതി ഹാജർ നഷ്ടപ്പെടുന്നതായിരിക്കും.
അഡ്മിഷനു് വരുമ്പോൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇവിടെ ഏൽപിക്കേണ്ടതാണ്.
വിദ്യാർഥികളുടെ പഠനത്തിന്റെ പുരോഗതി യഥാസമയത്ത് രക്ഷിതാക്കളെ പ്രോഗ്രസ് റിപ്പോർടുകൾ വഴി അറിയിക്കുന്നതായിരിക്കും.
ക്ലാസ്സിൽ ഹാജരാവാൻ സാധിക്കാത്ത പക്ഷം അവധിക്ക് അപേക്ഷിക്കേണ്ടതാണ്. അടച്ച ഫീസ് മടക്കി കൊടുക്കുന്നതോ മറ്റു കുട്ടികളുടെ പേരിലേക്കു മാറ്റാനോ സാധ്യമല്ല. സർക്കാർ പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാർഥികൾ ഫീസ് അടക്കേണ്ടതും അതിനാവശ്യമായ ഫോട്ടോ തുടങ്ങിയ രേഖകൾ ആവശ്യപ്പെടുമ്പോൾ കൊണ്ടുവരേണ്ടതാണ്.
വിദ്യാലയത്തിന്റെ വളർച്ചക്ക് വിദ്യാർത്ഥികളുടെ സഹകരണം ആവശ്യമാണ്. വിദ്യാലയത്തിന്റെ പൊതുവായ അച്ചടക്കം പാലിക്കേണ്ടതാണ്. ഹാനികരമായി പ്രവർത്തിക്കുന്ന വിദ്യാർഥിയെ മാതൃകാപരമായി ശിക്ഷിക്കാൻ കോളജ് അധികൃതർക്ക് അധികാരമുണ്ടായിരിക്കും.